Today: 27 Apr 2024 GMT   Tell Your Friend
Advertisements
എയര്‍ ഇന്ത്യയുടെ തെമ്മാടിത്തരം ; യുകെ ഗാറ്റ്വിക്ക് എയര്‍പോര്‍ട്ടില്‍ കുടുങ്ങിയത് 250 ഓളം മലയാളികള്‍
Photo #1 - U.K. - Otta Nottathil - air_india_gatwick_kochi_flight_cancelled
ലണ്ടന്‍: യുകെയിലെ ഗാറ്റ്വിക്ക് എയര്‍പോര്‍ട്ട് വഴി ഈസ്ററര്‍ ആഘോഷിയ്ക്കാന്‍ കേരളത്തിലേയ്ക്ക് പറക്കാനെതിയ 250 ഓളം മലയാളികളെ എയര്‍ ഇന്‍ഡ്യയുടെ ചതി മൂലം ഗതികേടിന്റെ ചുഴിയിലായി. കൂടം കുടുക്കയുമെടുത്ത് കുഞ്ഞുകുട്ടി പരാധീനങ്ങളുമായി മൈലുകള്‍ താണ്ടി ഗാറ്റ്വിക്ക് എയര്‍പോര്‍ട്ടിലെത്തിയപ്പോഴാണ് ഇവരുടെ ഫ്ളൈറ്റ് കാന്‍സലാക്കിയ വിവരം അറിയുന്നത്. കഴിഞ്ഞ ദിവസമാണ് ഈ കൊടും ചതി നടന്നത്.

യാത്രയ്ക്കൊരുങ്ങി ചെക് ഇന്‍ കൗണ്ടറില്‍ എത്തിയപ്പോള്‍ കൗണ്ടര്‍ അടഞ്ഞു കിടക്കുന്നതല്ലാതെ എയര്‍ ഇന്‍ഡ്യയുടെ ഒരു പട്ടിക്കുറുക്കനെപ്പോലും കണ്ടില്ല. കൗണ്ടറുകള്‍ ശൂന്യം യാത്രക്കാരെ അറിയിക്കാത വിമാനം റദ്ദാക്കിയതില്‍ യാത്രക്കാരായ മലയാളികള്‍ എയര്‍പോര്‍ട്ടില്‍ എയര്‍ ഇന്‍ഡ്യയ്ക്കു നേരെ പ്രതിഷേധിച്ചവര്‍ സോഷ്യല്‍ മീഡിയയില്‍ ലൈവ് ഇട്ടത് വൈറലാവുകയും ചെയ്തു.

പിതാവിന്റെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ കുടുംബം, സഹോദര കുടുംബത്തിലെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിച്ചവര്‍, വീട്ടുകാരുമൊത്ത് ശബരിമല യാത്രക്ക് ഒരുങ്ങിയവര്‍ അങ്ങനെ വാരോരോ ആവശ്യങ്ങള്‍ക്കായി യാത്രയ്ക്കൊരുങ്ങിയ എല്ലാവരും തന്നെ ഈ ചതിയുടെ ഇരകളായി.
വിമാനം പുറപ്പെടുന്നതിന് അല്‍പം മുന്‍പ് മാത്രമാണ് ഫ്ളൈറ്റ് റദ്ദാക്കിയ വിവരം എയര്‍ ഇന്ത്യ ഗാറ്റ്വിക് വിമാനത്താവളത്തില്‍ എത്തിയവരെ അറിയിക്കുന്നത്. ഈസ്ററര്‍ അവധിക്കാലമായതിനാല്‍ ഏതാണ്ട് അന്യായ വിലകൊടുത്താണ് പലരും ടിക്കറ്റുകള്‍ എടുത്തത്.

വെള്ളിയാഴ്ച വൈകിട്ട് എട്ടരയ്ക്ക് പുറപ്പെടേണ്ട എയര്‍ ഇന്‍ഡ്യയുടെ ഗാറ്റ്വിക് കൊച്ചി വിമാനത്തിന് യന്ത്രത്തകരാര്‍ കാരണം ഫ്ളൈറ്റ് റദ്ദാക്കിയതെന്നാണ് അറിയിച്ചത്.

ചെക് ഇന്‍ കൗണ്ടര്‍ തുറക്കുന്നതിന് വെറും രണ്ടു മണിക്കൂര്‍ മുന്‍പേയാണ് ഗാറ്റ്വിക് എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥര്‍ എയര്‍ ഇന്ത്യ ഇന്ന് പറക്കുന്നില്ല എന്ന കാര്യം അറിയിച്ചത്. കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ തങ്ങള്‍ക്ക് അറിയില്ലെന്നും യാത്രക്കാര്‍ വിമാനക്കമ്പനിയോട് നേരിട്ട് ചോദിയ്ക്കു എന്നുമാണ് എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥര്‍ അറിയിച്ചത്.

പഞ്ചാബിലെ അമൃത്സറില്‍ നിന്നും പുറപ്പെട്ട് വൈകിട്ട് ആറുമണിയോടെ ഗാറ്റ്വിക്കില്‍ എത്തി തിരിച്ച് രാത്രി എട്ടരയ്ക്ക് കൊച്ചിയ്ക്ക് പറക്കേണ്ട വിമാനമാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ റദ്ദാക്കിയത്. വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതിന്റെ പേരില്‍ ഇഃിലെ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുമോ എന്ന കാര്യം കാത്തിരുന്നു കാണേണ്ടിയിരിയ്ക്കുന്നു.
- dated 24 Mar 2024


Comments:
Keywords: U.K. - Otta Nottathil - air_india_gatwick_kochi_flight_cancelled U.K. - Otta Nottathil - air_india_gatwick_kochi_flight_cancelled,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
diana_nani_job_application
ഡയാന കുട്ടികളെ നോക്കുന്ന ജോലിക്ക് അയച്ച അപേക്ഷ ലേലത്തിന് Recent or Hot News
തുടര്‍ന്നു വായിക്കുക
khalistan_london_indian_consulate
ലണ്ടനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ആക്രമണം: മുഖ്യപ്രതി അറസ്ററില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
uk_to_give_500mn_weapons_oackage_to_ukraine
യുക്രെയ്നു ബ്രിട്ടന്‍ 500 മില്യന്‍ പൗണ്ടിന്റെ ആയുധങ്ങള്‍ നല്‍കും Recent or Hot News
തുടര്‍ന്നു വായിക്കുക
divorce_change_wrong_verdict
ആളുമാറി വിവാഹമോചനം; തിരുത്താന്‍ തയാറാവാതെ ജഡ്ജി Recent or Hot News
തുടര്‍ന്നു വായിക്കുക
udf_uk_election_campaign
യുഡിഫ് (യു കെ) ~ യുടെ തെരഞ്ഞെടുപ്പു കണ്‍വന്‍ഷന്‍ മാത്യു കുഴല്‍നാടന്‍ ഉത്ഘാടനം ചെയ്തു Recent or Hot News
20 മണ്ഡലങ്ങളിലും യുഡിഫ് സ്ഥാനാര്‍ഥികളുടെ വിജയം ഉറപ്പാക്കുമെന്ന് നേതാക്കള്‍ തുടര്‍ന്നു വായിക്കുക
snehasangeetharavu_uk_may_4
യുകെയില്‍ സ്നേഹ സംഗീത രാവ് മെയ് 4 ന്
തുടര്‍ന്നു വായിക്കുക
uk_rwanda_refugee_pact
അഭയാര്‍ഥികളെ റുവാണ്ടയിലേക്കാനുള്ള ബില്‍ ബ്രിട്ടന്‍ പാസാക്കി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us